കൊല്ലം : യുവാക്കളിലെ ലഹരി ഉപയോഗം ചെറുക്കൻ നീണ്ടകര തീരദേശ പൊലീസിന്റെ ലഹരി വിരുദ്ധ കാമ്പയിൻ നീണ്ടകരയിൽ തുടങ്ങി. മത്സ്യത്തൊഴിലാളികൾക്കായി നീണ്ടകര ഫിഷറീസ് അവയർനെസ് സെന്ററിൽ നടന്ന സെമിനാർ നീണ്ടകര തീരദേശ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജേഷ് ഉദ്‌ഘാടനം ചെയ്‌തു.
വിമുക്തി മിഷൻ ജില്ലാ മാനേജരും അസി.എക്സൈസ് കമ്മിഷണറുമായ വി.എ.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ദുർഘടമായ സാഹചര്യങ്ങളിൽ തൊഴിൽ ചെയ്തു വരുന്ന മത്സ്യത്തൊഴിലാളികൾ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കണമെന്നും അസി.കമ്മിഷണർ പറഞ്ഞു. കോസ്റ്റൽ പൊലീസ് എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ,ഹരികുമാർ, എസ്.അശോകൻ പി.ആർ.ഒ ഡി.ശ്രീകുമാർ, കോസ്റ്റൽ പോലീസ് എ.എസ്.ഐ.മജു , വിശ്വനാഥൻ,സി.പി.ഒ മാരായ ആന്റണി അലക്സ്, അനിൽ, മഞ്ചിലാൽ തുടങ്ങിയവർ സംസാരിച്ചു.
നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു. അഴീക്കൽ മുതൽ പരവൂർ വരെയുള്ള എല്ലാ പ്രദേശത്തും ബോധവത്കരണ സെമിനാറുകൾ നടത്തുമെന്നും കോസ്റ്റൽ ഇൻസ്‌പെക്ടർ അറിയിച്ചു.