പുനലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പുനലൂർ ടി.ബി ജംഗ്ഷനിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തും. പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ടാണ് സമരം ആരംഭിക്കുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് സി.വിജയകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.