കൊട്ടാരക്കര: പി.ആർ.വി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ സഞ്ചരിക്കുന്ന ഡീസൽ പമ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് ചെങ്ങമനാട് ജംഗ്ഷനിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ നിർവഹിക്കും. മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താരാ സജികുമാർ അദ്ധ്യക്ഷത വഹിക്കും. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജി. തങ്കപ്പൻ പിള്ള ആമുഖ പ്രഭാഷണം നടത്തും. വ്യവസായ ശാലകൾ, നിർമ്മാണശാലകൾ, സ്കൂൾ കോളേജ് വാഹനങ്ങൾക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ഇന്ധനം എത്തിക്കാൻ ഇതിലൂടെ
കഴിയുമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജി.തങ്കപ്പൻപിള്ള പറഞ്ഞു.