ഇരവിപുരം: കൊല്ലൂർവിള ഇർഷാദുൽ ഹുജ്ജാജ് ആൻഡ് ഇർഷാദിയാ യത്തീംഖാനയിൽ നബിദിനാഘോഷവും കുട്ടികളെ എഴുത്തിനിരുത്തലും നടത്തി. യത്തീംഖാനാ ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോ. മൺസൂർ ഹുദവി കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു നൽകുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. യത്തീംഖാനാ പ്രസിഡന്റ് സലീം ഹാജി, സെക്രട്ടറി എം.എ. ബഷീർ, കൊല്ലുർ വിള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അബ്ദുൽ റഹുമാൻ, യത്തീംഖാന ഭരണ സമിതി അംഗങ്ങളായ ഇ.എ.ഖാദർ, എ. താജുദീൻ, സീനാസ്ജെ.നാസിമുദ്ദീൻ, ഐ.ഇക്ബാൽ, ഹബീബ്, ഷറഫുദീൻ എം.ജെ, എസ്.ഷാജഹാൻ, യഹിയ, ഷാജഹാൻ അമാനി, അബൂബക്കർ മുസലിയാർ എന്നിവർ നേതൃത്വം നൽകി.