gandhi-
ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബാംഗവും ജീവനക്കാരിയുമായ എസ്.സിന്ധുവിന്റെ വിവാഹ ചടങ്ങിനുശേഷം വധൂവരൻമാർക്കൊപ്പം സ്നേഹാശ്രമം പ്രവർത്തകർ

വേളമാനൂർ: ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബാംഗവും ജീവനക്കാരിയുമായ, വേളമാനൂർ മുള്ളിപച്ചയിൽ പൂർണിമാ ഭവനിൽ പരേതരായ സുബ്ബയ്യൻ ആചാരിയുടെയും പി.സരസമ്മയുടെയും മകൾ എസ്.സിന്ധു വിവാഹിതയായി. ആയുർ ഇളമാട് എ.കെ.ജി ജംഗ്ഷൻ മുല്ലത്തറ വീട്ടിൽ ജി. ഗോപിനാഥൻ ആചാരിയുടെയും ടി. കനകമ്മയുടെയും മകൻ ജി.സുമേഷാണ് ഇന്നലെ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ സിന്ധുവിന് മിന്നുചാർത്തിയത്.

സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് മുഖ്യകാർമ്മികത്വം വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, മാനേജിംഗ് ട്രസ്റ്റി പ്രസന്നാ രാജൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ സരിതാ പ്രതാപ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സത്യപാലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് പുത്തൂർ, റീന മംഗലത്ത്, ഡോ.രവിരാജ്, ഡോ. ധീരജ്, ഗാന്ധിദർശൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്നേഹാശ്രമം സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം.രാജേന്ദ്രകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ആർ.ഡി.ലാൽ, ആലപ്പാട്ട് ശശിധരൻ, ജെ.പി. ഭൂമിക്കാരൻ, ശ്രീകല, ജി.രാമചന്ദ്രൻപിള്ള, ജി.പത്മകുമാർ, എൻ.ദേവദാസ് എന്നിവർ നേതൃത്വം നൽകി. കടമ്പാട്ടുകോണം എസ്.കെ.വി എച്ച്.എസിലെ 1991 ബാച്ച് അംഗങ്ങളാണ് വിവാഹസദ്യ തയ്യാറാക്കി വിതരണം ചെയ്തത്.