ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്കായി പശുഗ്രാമം പദ്ധതി ആരംഭിച്ചു. വടക്കൻ മൈനാഗപ്പള്ളിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജലജ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മനാഫ് മൈനാഗപ്പള്ളി, ബിജുകുമാർ, സജിമോൻ, ഉഷാകുമാരി, വെറ്ററിനറി സർജൻ ഡോ.ബിജി എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 22 വാർഡുകളിലുമായി 44 കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.