കൊട്ടാരക്കര: അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രത്തിലെ തുലാമാസ ആയില്യ പൂജ 30ന് രാവിലെ 8ന് ക്ഷേത്രം തന്ത്രി വാമനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. നൂറും പാലും ആയില്യ പൂജ എന്നിവയാണ് പ്രധാന വഴിപാട്. വഴിപാടുകൾ നടത്തുവാൻ താത്പ്പര്യമുള്ളവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എം.ജയപ്രകാശ് അറിയിച്ചു,