കൊട്ടാരക്കര : പെൻഷൻ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ കൊട്ടാരക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. രാവിലെ 11ന്പുലമൺ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആർ.ടി. ഓഫീസിന് മുന്നിൽ നടന്ന ധർണ ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.എ.ശിവൻകുട്ടി , കെ.ജെ. മാത്യു, രാജേന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു. പെൻഷൻ വിതരണം ചെയ്യുന്നതുവരെ എല്ലാ ദിവസവും രാവിലെ 11 മുതൽ ഒരുമണിക്കൂർ നേരം ഡി.ടി. ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്താൻ ഓർഗനൈസേഷൻ ഭാരവാഹികൾ തീരുമാനിച്ചു,