ശാസ്താംകോട്ട: കേരളാ കോൺഗ്രസ് (എം)കുന്നത്തൂർ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. കല്ലട രവീന്ദ്രൻ പിള്ള ആദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ബെന്നി കക്കാട്, ഉഷാലയം ശിവരാജൻ, ഇഞ്ചക്കാട് രാജൻ,ജോസ് മത്തായി,മുരുകദാസൻ നായർ ,ജിജോ ജോസഫ്, ഈ എം കുഞ്ഞുമോൻ, ഷിബു മുതുപിലാക്കാട്, സി ഉഷ, മാധവൻ പിള്ള, എസ് ഷെഫീക്, വാറുവിൽ ഷാജി, ശാന്താലയം സുരേഷ്, എ.ജി അനിത, ജയന്തി ശ്രീകുമാർ, തുടങ്ങിയവർ സംസാരിച്ചു.