കൊട്ടാരക്കര: കലാരമ മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സമ്മേളനവും കവിയരങ്ങും നാഥൻ പ്ളാസാ ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ.സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. പല്ലിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പോൾരാജ് പൂയപ്പള്ളി, ഉണ്ണി പുത്തൂർ, കല്ലട കെ.ജി. പിള്ള, പന്തളം പ്രഭ, വല്ലം ഗണേശൻ, കെ.എൻ.കുറുപ്പ് കൈതക്കോട്, നന്ദശ്രീ കൊല്ലം, ഇടമൺ സുജാതൻ, അന്പലപ്പുറം ടി.രാമചന്ദ്രൻ, നെല്ലിക്കുന്നം ശ്രീധരൻ എന്നിവർ സംസാരിച്ചു.