ശാസ്താംകോട്ട: ചക്കുവള്ളി ചിറയിൽ മുങ്ങി താഴുകയായിരുന്ന പൊത്തിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവം. കയറിലും വെള്ളത്തിലെ പാറയിലും കാല് കുടുങ്ങി ചിറയുടെ നടുക്ക് മുങ്ങി കരക്ക്‌ കയറാൻപറ്റാത്ത അവസ്ഥയിലായിരുന്നു പോത്ത്. പോരുവഴി സ്വദേശിയായ നിസാമിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് പോത്ത്. ചിറയിൽ വെള്ളം കൂടുതലായതിനാൽ നാട്ടുകാരുടെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാർ ഫയർ ഫോഴ്‌സിനെ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശാസ്താംകോട്ടയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി ഡിങ്കിയുടെ സഹായത്തോടെ പോത്തിന്റെ അടുത്ത് എത്തി പൊത്തിന്റെ കാ ലിൽ കുടുങ്ങിയ കയർ മുറിച്ചു മാറ്റു കയും കുരുക്കിട്ട് പോത്തിനെ കരയിൽ എത്തിക്കുകയുമായിരുന്നു.