കൊല്ലം: സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡിസംബർ 10 മുതൽ 12 വരെ കൊല്ലത്ത് നടക്കുന്ന മൂന്നാം സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിന് സംഘാടക സമിതിയായി. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവർ മുഖ്യരക്ഷാധികാരികളും എം. നൗഷാദ് എം.എൽ.എ ചെയർമാനുമായി 200 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. കൊല്ലം ക്യു.എ.സി ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ പ്രസിഡന്റ് ഡിങ്കി ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രശാന്ത്, കെ. രാമഭദ്രൻ, കെ. അനിൽകുമാർ അമ്പലക്കര, ജി. രാജ്മോഹൻ എ.കെ. സവാദ്, സഞ്ജീവ് സോമരാജൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി അനിലാൽ സ്വാഗതവും ജനറൽ കൺവീനർ കെ.വി. ജയരാജ് നന്ദിയും പറഞ്ഞു. 15 ഇനങ്ങളുള്ള മാസ്റ്റേഴ്സ് ഗെയിംസിൽ മൂവായിരത്തിൽപ്പരം താരങ്ങൾ പങ്കെടുക്കും.