nabidan-
കരുനാഗപ്പള്ളി താലൂക്ക് ജമാ അത്ത് യൂണിയൻ സംഘടിപ്പിച്ച നബിദിന സമ്മേളനം എ. എം .ആരിഫ് എം. പി ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ സംഘിപ്പിച്ച നബിദിനാഘോഷം എ .എം. ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എ.ജവാദ് സ്വാഗതം പറഞ്ഞു. സി. ആർ. മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.
സി .എം. എ നാസർ, പി.എച്ച്. മുഹമ്മദ് കുഞ്ഞ്, എം.അൻസാർ, മുനമ്പത്ത് വഹാബ്, സലിം മണ്ണേൽ, റൗഫ് കൊട്ടാരക്കര, വാഹിദ് കുരുടന്റയ്യത്ത്, മുഹമ്മദ് ഷാഹിദ് മൗലവി എന്നിവർ പ്രസംഗിച്ചു.