അഞ്ചൽ: കവിയും നാടകകൃത്തുമായിരുന്ന തടിക്കാട് ഭാവന മഹലിൽ ഇസ്മയിൽ ഖാൻ എന്ന തടിക്കാട് ഖാൻ (80, റിട്ട. സർവേ വകുപ്പിൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. നിരവധി നാടകങ്ങളുടെയും കവിതകളുടെയും രചയിതാവാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹത്തിന്റെ ഭീഷ്മപർവം നാടകം കണ്ടുകെട്ടുകയും അവതരണം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമ ജീവിതത്തിലായിരുന്നു. ഭാര്യ: റംല ബീവി. മക്കൾ: സഫർ ബീഗം, ഹസ്‌കർ ഖാൻ (താലൂക് സർവേയർ തിരൂർ ,മലപ്പുറം), സീസസ്ഖാൻ ബീഗം,
അഫ്സർ ഖാൻ ബീഗം, ജസ്‌കർ ഖാൻ (അദ്ധ്യാപകൻ, എൽ.പി.എസ്, വളവുപച്ച). മരുമക്കൾ: ഇബ്രാഹിം കുഞ്ഞ് (ഗൾഫ് ), ഡോ. ഷീജ ( ആയുർവേദ ഹോസ്പിറ്റൽ കൊട്ടാരക്കര), കെ. എസ്. സുബൈർ (ഗൾഫ് ), ഷിഹാബുദീൻ (ഗൾഫ്), ലബൈന (അദ്ധ്യാപിക, സി.പി.എച്ച്.എസ്.എസ് കുറ്റിക്കാട്).