കടയ്ക്കൽ: തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ നടത്തി. ഉദ്ഘാടനം ഇമാം മൗലവി നിസാറുദ്ദീൻ അമാനി നിർവഹിച്ചു.

ജമാഅത്ത് വൈസ് പ്രസിഡന്റ് എ .നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷനായി. ജമാഅത്ത് സെക്രട്ടറി എം. ഇർഷാദ്, ട്രഷറർ എ. അബ്ദുൽ കരീം, ഭാരവാഹികളായ എം. തമീമുദ്ദീൻ, ടി. താഹ, എ. അബ്ദുൽ സലാം, അനീസ്, ബുഹാരി, താജുദ്ദീൻ മൗലവി അധ്യാപകരായ ഹനീഫ ഫൈസി, ഫസിലുദ്ദീൻ മൗലവി, ഹുസൈൻ മൗലവി, ഷാജഹാൻ മൗലവി എന്നിവർ സംസാരിച്ചു.