കൊല്ലം: കടപ്പാക്കട കുന്നത്ത് വീട് കെ.എസ്. സദനത്തിൽ പരേതനായ കെ.എസ്. ഷൺമുഖദാസിന്റെ മകനും മുൻ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ കെ.എസ്. സലിം (68, എസ്.എൻ.ഡി.പി യോഗം ഉളിയക്കോവിൽ 493-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി, സി.പി.ഐ കടപ്പാക്കട മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അനിത സലീം, മക്കൾ: ആതിര, അർച്ചന. മരുമക്കൾ: വിനോദ്, വിജേഷ്. കടപ്പാക്കട സ്പോർട്സ് ക്ലബ് എക്സിക്യുട്ടീവ് അംഗം, ശ്രീധർമ്മശാസ്താ ക്ഷേത്രം ഭരണസമിതി അംഗം, മുനിസിപ്പൽ കോൺട്രാക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.