പുത്തുർ: അപകടാവസ്ഥയിലായ എസ്.എൻ.പുരം കോലിയക്കോട്ടെ ജലസംഭരണി പൊളിച്ചുമാറ്റി തുടങ്ങി. വർഷങ്ങളായി തകർച്ച കാരണം ജലംനിറയ്ക്കുന്നത് നിറുത്തിവെച്ചിരിക്കുകയായിരുന്നു. ചുറ്റും വീടുകളും നടവഴിയും ഉള്ളതിനാൽ സുരക്ഷിതമായിട്ടാണ് ജലസംഭരണി പൊളിച്ചു നിക്കുന്നത്. എകദേശം 20 ദിവസമെങ്കിലും വേണം ഇത് പൂർണമായി പൊളിച്ചുനീക്കാൻ എന്നാണ് നിഗമനം. വളരെ ഉയരമുള്ള സംഭരണി എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് ഏറെ സാഹസപ്പെട്ടാണ് പൊളിച്ചുമാറ്റുന്നത്. കനത്ത മഴയും കാറ്റും വന്നാൽ സമീപത്തെ വീടുകാർ ഭയത്തോടെ വീടിന് പുറത്തിറങ്ങി നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഈ അവസ്ഥ ചുണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു.