കൊട്ടാരക്കര : ഇഞ്ചക്കാട് മഠത്തിൽക്കാവ് ഭദ്രകാളീദേവീ ക്ഷേത്രത്തിലെ ദ്വാരപാലക സമർപ്പണവും മഹാബലിപീഠ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വവും മേൽശാന്തി നാരായണൻ പോറ്റി സഹകാർമ്മികത്വവും വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.ജി.രഘുനാഥ്, സെക്രട്ടറി എം.വി. മഹേഷ്, ഖജാൻജി എസ്. സഞ്ജയ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.