കൊട്ടാരക്കര: പ്ളസ് വൺ സീറ്റുകൾ അടിയന്തരമായി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊട്ടാരക്കര -തലവൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ ധ‌ർണ നടത്തി. കെ.പിസി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് പ്രസിഡന്റ് ഓ.രാജൻ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗങ്ങളായ പൊടിയൻ വർഗീസ്, അലക്സ് മാത്യു, രാധാമോഹൻ, ബേബി പടിഞ്ഞാറ്റിൻകര, ഡി.സി.സി സെക്രട്ടറിമാരായ പി..ഹരികുമാർ, ബ്രിജേഷ് ഏബ്രഹാം, ഇഞ്ചക്കാട് നന്ദകുമാർ, പാത്തല രാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, ദിനേശ് മംഗലശ്ശേരി,അനീഷ് ഖാൻ, മുട്ടമ്പലം രഘു, നരേന്ദ്രനാഥ്, കണ്ണാട്ടു രവി, കോശി കെ ജോൺ, റോയ്മോൻ, സാംസൺ വാളകം, കെ.എം.റെജി ബ്രഹ്മദാസ് തുടങ്ങിയവർ സംസാരിച്ചു.