തഴവ: പുതിയകാവ് കേരഫെഡിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പതിനാറ് നാൾ പിന്നിട്ടു .സമരം പതിനാറാം ദിവസമായ കഴിഞ്ഞ ദിവസം ഫാക്ടറി പടിക്കൽ സമര കേന്ദ്രത്തിൽ കൂടിയ യോഗം കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി ഉദ്ഘാടനം ചെയ്തു. കെ.രാജശേഖരൻ അദ്ധ്യക്ഷനായി. ഗോപകുമാർ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.