പുത്തൂർ: വെണ്ടാർ അരീയ്ക്കൽ- പാലവിള റോഡിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, എസ്.ശശികുമാർ, ആർ.സുരേഷ് കുമാർ, ആർ.എസ്.അജിതകുമാരി, ടി.ജി.സുരേന്ദ്രൻ നായർ, പി.തിലകരാജൻ, എ.സി.അജയകുമാർ എന്നിവർ സംസാരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്.