കൊട്ടാരക്കര: കൊട്ടാരക്കര ശ്രീധരൻനായരുടെ 35-ാം അനുസ്മരണ ദിനാചരണം കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നു. ചടങ്ങ് ഓൺലൈനായി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു. പി.ഐഷാപോറ്റി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എ.ഷാജു, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, കാഥികൻ വി.ഹർഷകുമാർ, കൊട്ടാരക്കര ശ്രീധരൻനായരുടെ മകൾ ശോഭ മോഹൻ, വിനുമോഹൻ, ആർ.കൃഷ്ണകുമാർ, ഡോ.ജോർജ് ഓണക്കൂർ, ഡോ.സി.ഉണ്ണികൃഷ്ണൻ, കിളിമാനൂർ രാമവർമ്മ തമ്പുരാൻ,ഡെപ്യുട്ടി കളക്ടർ അനിൽകുമാർ, ജി.കാലധരൻ , കനകലത, മുട്ടറഉദയഭാനു, സൈനുലബ്ദീൻ,ഡോ.എസ്. മുരളീധരൻനായർ, രാമാനുജൻ തന്പി, സി.ശശിധരൻപിള്ള, ഇടയ്ക്കിടം ആനന്ദൻ, എം.പി.വിശ്വനാഥൻ, ഷീല ജഗധരൻ തുടങ്ങിയവർ പങ്കെടുത്തു.
യുവകവികൾ അജയൻ കൊട്ടറ, അരുൺകുമാർ അന്നൂർ,
താമരക്കുടി ഹരികുമാർ, മാധവ് സുകുമാർ, ഗായിക സിതാര എന്നിവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.