കൊട്ടാരക്കര: വിലങ്ങറ ശാലേം മാർത്തോമ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഭദ്രാസനാധിപൻ ഡോ.യുയാക്കീം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. വികാരി റവ.സുജിത്ത് ജോൺ ചേലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി വിനോയ് ഡാനിയേൽ, റവ.തോമസ് മാത്യു, ഫാ.സാജൻ തോമസ്, വിനോജ് വർഗീസ്, വൈ.തോമസ് കുട്ടി, രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.