കൊട്ടാരക്കര : എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഗവ.ടൗൺ യു.പി സ്കൂൾ ശുചീകരിച്ചു. കാടുമൂടിയ പരിസരമെല്ലാം വൃത്തിയാക്കിയ പ്രവർത്തകർ മാലിന്യങ്ങളും നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി എ.അധിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, മണ്ഡലം സെക്രട്ടറി ഇന്ദുഗോപൻ, ഫെലിക്സ് സാംസൺ, വർഷ പ്രസാദ് എന്നിവർ നേതൃത്വം നൽകി.