anushochanam-
പട്ടത്താനം വനിതാസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ. സരോജിനി രാജ്ഗോപാൽ അനുശോചനത്തിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു സംസാരിക്കുന്നു.

കൊല്ലം : പട്ടത്താനം വനിതാസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സമിതിയുടെ സ്ഥാപകയും. പ്രസിഡന്റുമായിരുന്ന പ്രൊഫ. സരോജിനി രാജ്ഗോപാലിന്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. സമിതി രക്ഷാധികാരി ഡോ. റീന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിമലകുമാരി സ്വാഗതം പറഞ്ഞു. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ, പട്ടത്താനം കൗൺസിലർ നിസാമുദ്ദീൻ, പട്ടത്താനം ബൈജു, തുളസീഭായി ടീച്ചർ, ശ്യാമള ടീച്ചർ, രാജശ്രീ ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.