samvadam-
ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ കമ്മിറ്റി കവിതയിലെ ആദ്ധ്യാത്മികത എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാവ്യസംവാദംകവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ കമ്മിറ്റി കവിതയിലെ ആദ്ധ്യാത്മികത എന്ന വിഷയത്തിൽ ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ കാവ്യസംവാദം സംഘടിപ്പിച്ചു. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ പ്രമുഖ പ്രവർത്തകനായ മാമ്പള്ളി ജി.ആർ. രഘുനാഥന്റെ ആദ്ധ്യാത്മിക കൃതികളെ ആസ്പദമാക്കിയായിരുന്നു സംവാദം. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മേഖലാ പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജാനകി എം. നായർ, നന്ദ ശ്രീ, പാമ്പുറം അരവിന്ദ് എന്നിവർ കാവ്യാലാപനം നടത്തി. അജിത് പ്ലാക്കാട്, ചാത്തന്നൂർ വിജയനാഥ്, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, രാജു കൃഷ്ണൻ, അഡ്വ. കെ. പത്മ, ആർ. ഷൈല, കെ.ജി. രാജു, എസ്.ആർ. മണികണ്ഠൻ, സുഭാഷ് പുളിക്കൽ, കെ. രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.