കൊല്ലം: ബി.ഡി.ജെ.എസ് കൊല്ലം മണ്ഡലം കൺവെൻഷൻ ജില്ലാപ്രസിഡന്റ് വനജ വിദ്യാധരൻ ഉളിയക്കോവിലിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം മണ്ഡലം പ്രസിഡന്റ് ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജുകുമാർ, ജില്ലാ ട്രഷറർ രഞ്ജിത് രവീന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് മെമ്പർ രാജേഷ്, മണ്ഡലം ഭാരവാഹികളായ ദേവരാജൻ, സുബിൻ, ജിതിൻ, സുജിത് അനിൽകുമാർ, സിന്ധു തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അനൂപ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.