കൊല്ലം: സമന്വയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം നാളെ ചടയമംഗലം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിക്കും. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായിട്ടാണ് മത്സരം. രാവിലെ 9ന് ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.ബിജു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് വിജയികൾക്ക് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനവിതരണം നടത്തും. ഫോൺ: 9744341048, 9995405681