railway-
ആവണീശ്വരം റെയിൽവേ സ്റ്റേഷൻ മാർച്ച്‌ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ‌കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ എ.ഐ.ടി.യു.സി കുന്നിക്കോട്, പത്തനാപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആവണീശ്വരം റെയിൽവേ സ്റ്റേഷൻ മാർച്ച്‌ നടത്തി. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ‌ കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഷാജഹാൻ അദ്ധ്യക്ഷനായി. ആർ.അജികുമാർ, അജിത സുരേഷ്, സുനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ബി.അജിത്കുമാർ സ്വാഗതവും കെ.അശോകൻ നായർ നന്ദിയും പറഞ്ഞു. ആവണീശ്വരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സുരേഷ്ബാബു, എ.സാദിക്ക്, എം.എസ്.ഗിരീഷ്, ഷെരീഫ് കുന്നിക്കോട്, വി.ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.