danstun-morris-82

മയ്യനാട്: ആലുംമൂട്ടിൽ തുണ്ടു പുരയിടത്തിൽ ഡൺ സ്റ്റൺ മോറിസ് (82, മാദ്ധ്യമപ്രവർത്തകൻ ) നിര്യാതനായി. സംസ്കാരം നടത്തി. ദി ഹിന്ദു കൊല്ലം, തിരുവനന്തപുരം എഡിഷനുകളിൽ 15 വർഷം ഫ്രീലാൻസറായും മുംബയ് സൺഡേ മിറർ മാസികയിൽ 10 വർഷം സബ് എഡിറ്ററായും സൗദി അറേബ്യയിലെ അറബ് ന്യൂസിൽ 10 വർഷം എഡിറ്ററായും പ്രവർത്തിച്ചു. സൗദി ന്യൂസിന്റെ മികച്ച ലേഖകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ സെലിൻ ഡൺസ്റ്റൺ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മകൾ: ലീന ഡൺസ്റ്റൺ (അക്കാഡമിക് ഡയറക്ടർ, കേംബ്രിഡ്ജ് ഇന്റർനാഷണൽ സ്കൂൾ ആൻഡ് കോളേജ്, റോം, ഇറ്റലി). ചരമദിന കുർബാന 23ന് രാവിലെ 10.30ന്.