എഴുകോൺ: സർക്കാർ പോളിടെക്നിക്ക് കോളേജിലെ 2021-22 വർഷത്തെ ഡിപ്ളോമ, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്,
കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ളോമ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ നാളെ കോളേജിൽ നടക്കും.
ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, കുശവ എസ്.സി എന്നീ സംവരണ വിഭാഗത്തിൽപ്പെടുന്ന റാങ്ക് ലിസ്റ്റിലെ എല്ലാ അപേക്ഷകൾക്കും (സ്ട്രീം -1) രാവിലെ 9.30 മുതൽ 10 വരെയും 25,000 വരെ റാങ്കുള്ള എല്ലാ അപേക്ഷകർക്കും 11 വരെയും പങ്കെടുക്കാം.
വിശദവിവരങ്ങൾക്ക് നമ്പർ: 9744846849, 9400364047, 9447398413