ശൂരനാട്: ബി.ജെ.പി ശൂരനാട് വടക്ക് പഞ്ചായത്ത് സമിതി ആനയടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ ശ്യാം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി.ഗോപിനാഥ്, ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ് , മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ജനറൽ സെക്രട്ടറി സന്തോഷ് ചിറ്റേടം, അദ്ധ്യാപക സെൽ ജില്ലാ കൺവീനർ പോരുവഴി ഹരീന്ദ്രനാഥ്, പാർത്ഥപ്പണിക്കർ, പ്രദീപ് കുമാർ, വാർഡംഗം ശാന്തകുമാരി, ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അജിത്ത്, മനുമോഹൻ, ഹരിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.