പോരുവഴി : സി.പി.എം പോരുവഴി കിഴക്ക് ബ്രാഞ്ച് സമ്മേളനങ്ങളുടെ ഭാഗമായി ഇടയ്ക്കാട് തെക്ക് വായനശാല ബ്രാഞ്ച് സമ്മേളനം ശൂരനാട് ഏരിയാ കമ്മിറ്റി അഗം എൻ . അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി.ബിനീഷ് , എം. മനു എന്നിവർ അഭിവാദ്യം അർപ്പിച്ചു. എൻ.തങ്കപ്പൻ അദ്ധ്യക്ഷനായി. വി.ബേബികുമാർ സ്വാഗതവും കെ. സാബശിവൻ നന്ദിയും പറഞ്ഞു. പാർട്ടിയുടെ മുതിർന്ന അംഗം
രേണുകാ ശ്രീധരൻ പതാക ഉയർത്തി. കെ. സുഗതൻ രക്ത സാക്ഷി പ്രമേയവും ശ്രീതാ സുനിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ രമണൻ , ലിനു സോമൻ എന്നിവർ സംസാരിച്ചു