കരുനാഗപ്പള്ളി: കോൺഗ്രസ് പാവുമ്പാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച വിജയസ്മിതം 21 മെരിറ്റ് അവാർഡ് വിതരണം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. ഡി.സി.സി മെമ്പർ കെ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ എൻ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാർ ജില്ലയിലെ മികച്ച ആശാ പ്രവർത്തകയായി തിരഞ്ഞെടുത്ത ഷീജാ സൂരേഷിനെയും എഴുത്തുകാരനും പത്രപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ മഠത്തിൽ ഗോപിനാഥിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു . പതിനഞ്ച് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. എം.എ. ആസാദ്, ബി. അനിൽകുമാർ, തഴവാ ബിജു, സൈനുദ്ദീൻ, മേലുട്ട് പ്രസന്നകുമാർ സലീം ചെറുകര, തുളസിധരൻ, രാജേന്ദൻ പാവുമ്പാ, സൈനുദ്ദീൻ പാവുമ്പാ, ഷൈജു തോമസ്, രാജീവ് കള്ളത്ത്, ജനാർദ്ദനൻ, ഗോപൻ പാവുമ്പ, തങ്കമണി എന്നിവർ സംസാരിച്ചു . പാവുമ്പാ സുനിൽ സ്വാഗതവും മോൻസി തോമസ് നന്ദിയും പറഞ്ഞു.