photo
വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങി വനിതാ കമ്മീഷൻ അംഗം അഡ്വ: എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കഴിഞ്ഞ എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.ഐ, കോഴിക്കോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് എസ്.എൻ.വി എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി വനിതാ കമ്മിഷൻ അംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി ഭദ്രകുമാർ അദ്ധ്യക്ഷനായി. 22 വർഷത്തെ സേവനത്തിന് ശേഷം കോഴിക്കോട് എസ്.വി മാർക്കറ്റ് പോസ്റ്റാഫീസിൽ നിന്ന് വിരമിച്ച പോസ്റ്റുമാൻ ആർ.സോമനെ വനിതാ കമ്മിഷൻ അംഗം പൊന്നാട അണിയിച്ച് ആദരിച്ചു. പാർട്ടി നേതാളായ ആർ.രവി, ജഗത് ജീവൻലാലി, അബ്ദുൽ സലാം, വസുമതി രാധാകൃഷ്ണൻ, രാജു കൊച്ചു തോണ്ടലിൽ, ജോബ്മോൻ തുരുത്തിയിൽ, രാധാകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ മഹേഷ് ജയരാജ്, വിജയലക്ഷ്മി, സന്തോഷ് എന്നിവർ പ്രസംഗിച്ചു.