കുണ്ടറ: റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എ.ഐ.ടി.യു.സി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സിറാമിക്സ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. മുരളീധരൻ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.ഡി. അഭിലാഷ്, ആർ. ഓമനകുട്ടൻ പിള്ള, ടി. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.