mayynad-
ഇരവിപുരം ഗവ. ന്യൂ എൽ.പി.എസ് സ്കൂൾ മയ്യനാട് എൽ.ആർ.സി അക്ഷര സേനയുടെയും യുവതയുടെയും നേതൃത്വത്തിൽ ശുചീകരിക്കുന്നു

മയ്യനാട് : നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഇരവിപുരം ഗവ. ന്യൂ എൽ.പി.എസ് സ്കൂളും പരിസരവും മയ്യനാട് എൽ.ആർ.സി അക്ഷര സേനയുടെയും യുവതയുടെയും ആഭിമുഖ്യത്തിൽ ശുചീകരിച്ചു. എൽ.ആർ.സി സെക്രട്ടറി എസ്. സുബിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രസിഡന്റ് കെ. ഷാജി ബാബു, ജോ. സെക്രട്ടറി വി. സിന്ധു, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഗിരി പ്രേം ആനന്ദ്, രാജു, വി. ചന്ദ്രൻ, അഭയ് ജി. രുദ്ധ്, കവിരാജ് എന്നിവർ പങ്കെടുത്തു.