കുണ്ടറ: സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണവും ആരോഗ്യ പ്രവർത്തകരെ ആദരിക്കലും നടത്തി. വെള്ളിമൺ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് ജാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. മേരി സൻഷ്യയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്തദാതാക്കൾക്കുള്ള സ്നേഹോപഹാരം മേരി സൻഷ്യ നൽകി. ജോസുകുട്ടി ഫൗണ്ടേഷൻ ചെയർമാൻ എസ്.എൽ.സജികുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മണികണ്ഠൻ, കൊല്ലം റൂറൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി അനിൽ, ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം സനിൽ വെള്ളിമൺ, പെരിനാട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ ജുനു, സാന്ത്വനം സെക്രട്ടറി ജോസ് വെള്ളിമൺ, ജോയിന്റ് സെക്രട്ടറി ഡോ. കെ.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു