കൊല്ലം: കെ.എ.എസിന് 13-ാം റാങ്ക് നേടിയ പള്ളിമൺ സ്വദേശി ആർ.ശരത്ചന്ദ്രനെ മേപ്പൻകോട് വിദ്യാധരൻ സ്മാരക ഗ്രന്ഥശാല അനുമോദിച്ചു.കൊല്ലം സിറ്റി പൊലീസ് അസി.കമ്മിഷണർ എ.പ്രദീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം അഡ്വ.കെ.പി.സജിനാഥ് ഉപഹാര സമർപ്പം നിർവഹിച്ചു. വാർഡ് മെമ്പർ ശോഭനകുമാരി പൊന്നാട അണിയിച്ചു. നെടുമ്പന പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സമിതിയംഗം വി.എൻ. പ്രേം ഷാജ് ആമുഖ പ്രസംഗം നടത്തി. ജനം ടി.വി. അസോ. എഡിറ്റർ ബിനു മുരളീധരൻ,പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അദ്ധ്യാപിക സുമംഗല സദാശിവൻ, പി.ടി.എ പ്രസിഡന്റ് ടി. ജയകുമാർ, ബാലസാഹിത്യകാരൻ സന്തോഷ് പ്രിയൻ, ഗ്രന്ഥശാല രക്ഷാധികാരി സി.കെ.പ്രദീപ്, കമ്മിറ്റിയംഗങ്ങളായ മണിദാസ് അക്ഷരകേരളം, പുനവൂർ സജീവ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.മധു സ്വാഗതവും രക്ഷാധികാരി വി.എം പ്രസീത നന്ദിയും പറഞ്ഞു.