കൊല്ലം: കൊല്ലം ജ്വാല കലാസമിതിയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനവും നെടുമുടി വേണു അനുസ്മരണവും സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 4ന് കൊല്ലം എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേരുന്ന ചടങ്ങിൽ ആർ.രാജിയുടെ എന്റെ പെൺയാത്രകൾ എന്ന പുസ്തകം കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ നെടുമുടിവേണു അനുസ്മരണം നടത്തും.