navas-ns
കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട എ.ഇ.ഒ സിലേക്ക് നടത്തിയ മാർച്ച് കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ഹയർ സെക്കൻഡറിയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഉപവിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി. യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്‌ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരപിള്ള, കെ.കൃഷ്ണൻകുട്ടി നായർ, കരുവള്ളിൽ ശശി വൈ.ഷാജഹാൻ, കാഞ്ഞിര വിള അജയകുമാർ, പി.കെ.രവി, ഗോകുലം അനിൽ , കല്ലട ഗിരീഷ്, രവി മൈനാഗപ്പള്ളി, പി.നൂറുദീൻ കുട്ടി, പി.എം.സെയ്ദ് ,ശ്രീകമാർ കണ്ണമം, വി.വേണുഗോപാലകുറുപ്പ്, ബി.സേതുലക്ഷ്മി, ഷീജ രാധാകൃഷ്ണൻ ,നിഥിൻ കല്ലട, ഹാഷിം സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.