ചവറ : ചവറയിൽ കെ. എം. എം. എൽ മാനേജ്മെന്റിനെതിരെ തൊഴിൽ സമരം ശക്തമാക്കി ബി. ജെ. പി. പ്രദേശവാസികൾ അംഗങ്ങളായ ബി.ജെ.പി അനുബന്ധ പ്രസ്ഥാനങ്ങളെ കരാർ മേഖലയിൽ തൊഴിൽ നൽകാതെ അവഗണിക്കുന്ന ചിറ്റമ്മ നയം കെ. എം. എം. എൽ മാനേജ്മെന്റും കോൺട്രാക്ടർമാരും തുടരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കിയിരിക്കുകയാണ് സമര സമിതി. കമ്പനിക്കുള്ളിൽ നടക്കുന്ന അഴിമതി പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബി.ജെ.പി അനുബന്ധ പ്രസ്ഥാനങ്ങളെ മാറ്റിനിറുത്തുന്നതെന്ന് സമരസമിതി അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ സമരം കമ്പനിയുടെ വിവിധ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് സമര സമിതി പ്രഖ്യാപിച്ചു. യോഗം സമര സമിതി കൺവീനർ വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം. എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി. അനിൽ, ജി. ജയറാം, എൻ. രാജൻ, ശരവണൻ, തെക്കുംഭാഗം ശ്രീകുമാർ, കണ്ണൻ, പൊന്മന സാബു, അജീഷ്, വി.സുബാഷ്,ഓമനക്കുട്ടൻ പിള്ള, ചേനങ്കര ഹരി, രമേശ്. ആ.ർ, ബിനു കോട്ടയ്ക്കകം, ഷെറിൻ, എസ്. രവി എന്നിവർ സംസാരിച്ചു.