കടയ്ക്കൽ : എസ് .എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ 7 മൈക്രോ യൂണിറ്റുകൾക്കായി 52ലക്ഷം രൂപ വായ്പ നൽകി. കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊട്ടാരക്കര താലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് വായ്പ അനുവദിച്ചത്. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. സൊസൈറ്റി പ്രസിഡന്റും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റുമായ സതീഷ് സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. കെ. പ്രേരാജ്, എം .എൻ. നടരാജൻ, അമ്പിളി ദാസ്, പി.അനിൽകുമാർ, പങ്ങലുകാട് ശശി, പുതുശ്ശേരി ശാഖ കൺവീനർ ഉഷാർ, കുറ്റിക്കാട് ശാഖ സെക്രട്ടറി അജയകുമാർ എന്നിവർ പ്രസംഗിച്ചു.