കടയ്ക്കൽ: ബി.ഡി.ജെ.എസ് ചടയമംഗലം മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. യോഗം ജില്ലാ പ്രസിഡന്റ്‌ വനജവിദ്യാധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സനൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സജുകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രതാപൻ കലയത്ത്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ രഘുനാഥൻ, മണ്ഡലം ഭാരവാഹികളായ ശശിധരൻ, ചന്ദ്രബോസ്, മധു, ബി .ഡി. എം. എസ് പ്രസിഡന്റ്‌ പൊന്നമ്മ, സെക്രട്ടറി സുധ തുടങ്ങിയവർ സംസാരിച്ചു. മാത്യു തോമസ്, ഷൈജു വിജയൻ എന്നിവരെ ജില്ലാ പ്രസിഡന്റ് ഷാൾ അണിയിച്ചു പാർട്ടിയിലേക്ക് സ്വീകരിച്ചു. പഞ്ചായത്ത് കമ്മിറ്റികൾ പൂർണമാക്കാനും ബി.ഡി .വൈ .എസ്, ബി .ഡി. എം. എസ് പഞ്ചായത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിപുലമായ ജനസമ്പർക്ക പരിപാടിക്ക് രൂപം കൊടുത്തു.