woood
കഴുതുരുട്ടി ആറ്റിലെ ഇടപ്പാളയം ലക്ഷംവീടിനു സമീപത്തെ തടയണയിൽ അടിഞ്ഞു കൂടിയ തടികൾ ഫയർഫോഴ്സിൻ്റെ സഹായത്തോടെ നാട്ടുകാർ നീക്കം ചെയ്യുന്നു.

പുനലൂർ: കനത്ത മഴയിൽ കഴുതുരുട്ടിയാറ്റിലൂടെ ഒഴുകിയെത്തിയ തടികൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാർ കരക്കെത്തിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിൽ ഒഴുകിയെത്തിയ തടികൾ ഇടപ്പാളയം ലക്ഷംവീടിന് സമീപത്തെ തടയണയിൽ അടിഞ്ഞു കൂടുകയായിരുന്നു. ഇത് കാരണം കഴുതുരുട്ടി ആറ്റിലെ വെള്ളമൊഴുക്ക് തടസപ്പെടുന്നത് തടയണക്ക് ഭീഷണിയായി. സംഭവം കണ്ട ബി.ജെ. പി സംസ്ഥാന കമ്മിറ്റി അംഗം മാമ്പഴത്തറ സലീം ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്നെത്തിയ ജീവനക്കാരുടെ സഹായത്തോടെ നാട്ടുകാർ തടികൾ കരക്കെത്തിച്ചു.