പുത്തൂർ: ബാങ്ക് സമരത്തിനിടെ കോടതി ഉത്തരവുമായെത്തിയ എസ്.ഐയ്ക്ക് നേരെ സി.പി.എം നേതാവിന്റെ ഭീഷണി. പുത്തൂർ കാത്തോലിക്ക് സിറിയൻ ബാങ്കിലെ സമരവുമായി ബന്ധപ്പെട്ടാണ് ഭീഷണി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയതായിരുന്നു നേതാക്കൾ. എന്നാൽ ചില താത്കാലിക ജീവനക്കാർ ജോലിക്ക് സന്നദ്ധരായിരുന്നു. തുടർന്ന് കോടതി ഉത്തരവുമായെത്തിയ എസ്.ഐയെയാണ് നേതാവ് ഭീഷണിപ്പെടുത്തിയത്.