കൊട്ടിയം : മയ്യനാട് എന്റെ ഗ്രാമം കൂട്ടായ്മയും മയ്യനാട് ഡെവലപ്മെന്റ് ഫൗണ്ടേഷനും ചേർന്ന് മയ്യനാട് ഇൻഫിനിറ്റി ഹാളിൽ പൈതൃക സംസ്കാര സംരക്ഷണ സംഗമം സംഘടിപ്പിച്ചു. രക്ഷാധികാരി ഡോ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ് ചെയർപേഴ്സൻ സിൽവി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ആർ. അരുൺ വിഷയാവതരണം നടത്തി. മയ്യനാട് റാഫി, ശ്യാം കുമാർ, ഷിബു റാവുത്തർ, മൻസൂർ മൈത്രി, നസീർഖാൻ, ബി. ഡിക്‌സൺ, ജോബ് എഡ്മണ്ട്, ഗോപകുമാർ, ശ്രീജ, മനു, ശ്രീരാഗ് എന്നിവർ സംസാരിച്ചു.