prince-
പ്രിൻസ്

കൊല്ലം: താമസമില്ലാത്ത വീട്ടിൽ കയറി ഓട്ടുമണിയും തൂക്കുവിളക്കും മോഷ്ടിച്ച കേസിൽ വർക്കല പാളയംകുന്ന് വേങ്കോട് മലവിള പുത്തൻ വീട്ടിൽ പ്രിൻസ് (28) പിടിയിൽ. പാരിപ്പളളി പാമ്പുറം കാർത്തിക വീട്ടിലാണ് മോഷണം നടന്നത്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആക്രിക്കടയിൽ ഇയാൾ മോഷണ മുതൽ വിൽക്കാനെത്തിയ വിവരമറിഞ്ഞ് പാരിപ്പളളി ഇൻസ്‌പെക്ടർ എ.അൽജബർ, എസ്.ഐമാരായ അനൂപ് സി.നായർ, പ്രദീപ്, എ.എസ്.ഐമാരായ അഖിലേഷ്, നന്ദൻ, സി.പി.ഒമാരായ ദിലീപ്, ജയേഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.