amal-
അമൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. എഴുകോൺ കാരുവേലിൽ പരുത്തുംപ്പാറ ജവാൻമുക്കിന് സമീപം അഖിൽ ഭവനിൽ അമൽ (19) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 18 ന് രാവിലെ പത്ത് മണിക്ക് പെൺകുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തി കടത്തി കൊണ്ട് പോകുകയായിരുന്നു.പെൺകുട്ടിയെ കാണാനില്ലായെന്ന പരാതിയിൽ അന്വേഷിച്ച അഞ്ചാലുമ്മൂട് പൊലീസ് കുട്ടിയെയും പ്രതിയെയും ഏഴുകോണിൽ നിന്ന് പിടികൂടി. പ്രതിക്കെരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അഞ്ചാലുമ്മൂട് ഇൻസ്‌പെക്ടർ ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ബി.ശ്യാം , എ.റഹീം, ലഗേഷ്‌കുമാർ, പ്രദീപ് കുമാർ സി.പി.ഒ മാരായ സുനിൽ ലാസർ, പ്രകാശ്, സുമേഷ്, രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.