കരുനാഗപ്പള്ളി: എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. റെയിൽവേയുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കൊവിഡുമായി ബന്ധപ്പെട്ട് നിറുത്തലാക്കിയ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കുക, , സീസൺ ടിക്കറ്റും യാത്ര ആനുകൂല്യങ്ങളും പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കരുനാഗപ്പള്ളി എഫി.സി.ഐ യുടെ മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് റെയിൽവെ സ്റ്റേഷന് സമീപം വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. വിശ്വവത്സലൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കടത്തൂർ മൻസൂർ, വിജയമ്മ ലാലി, ജഗത് ജീവൻ ലാലി, അനിൽ.എസ്. കല്ലേലിഭാഗം, ആർ. രവി, തുടങ്ങിയവർ സംസാരിച്ചു. ഗോപൻ, കൃഷ്ണകുമാർ ,ബഷീർ, ശ്രീധരൻപിള്ള, പി .കെ. വാസുദേവൻ, ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.